സൗദി അറേബ്യയില്‍ 302 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി 17 പേര്‍ മരിച്ചു. 407 പേര്‍ കൊവിഡ് മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,56,691 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,45,622 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5857 ആണ്.

ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 5212 ആയി കുറഞ്ഞു. ഇതില്‍ 698 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.7 ശതമാനമായി. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.