തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍കോഴ ഇടപാട് നടന്നുവെന്നതിന്റെ തെളിവുമായി ബാറുടമ ബിജു രമേശ്. കോഴ ഇടപാടിനായി ബാറുടമകള്‍ക്കിടയില്‍ 27.79 കോടി രൂപ പിടിച്ചെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു. പണം എവിടെപ്പോയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടില്ല. അത് എന്തുകൊണ്ടാണെന്നും ബിജു രമേശ് ചോദിക്കുന്നു. ഒരു വാര്‍ത്ത ചാനലിനോടാണ് ബിജു രമേശിന്റെ പരാമര്‍ശം.

പണപിരിവ് നടന്നിട്ടില്ലെന്ന് ബാര്‍ ഉടമ അസോസിയേഷന്‍ രപസിഡന്റ് സുനില്‍ കുമാര്‍ പറഞ്ഞത് ശരിയല്ല. സംഭവ സമയത്ത് സുനില്‍കുമാര്‍ പ്രസിഡന്റല്ല. സുനില്‍കുമാറിന്റെ പ്രസ്താവന വ്യക്തിപരമായ നേട്ടത്തിനാണെന്നും ബിജു രമേശ് കുറ്റപ്പെടുത്തി.