തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ വ​യ​റ്റി​ല്‍ മ​റ​ന്നു​വ​ച്ച പ​ഞ്ഞി​ക്കെ​ട്ട് വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്തി പു​റ​ത്തെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന വ​ലി​യ​തു​റ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കാ​ണ് ദാ​രു​ണാ​നു​ഭ​വം ഉ​ണ്ടാ​യ​ത്.

വ​യ​റി​നു​ള്ളി​ല്‍ പ​ഞ്ഞി​ക്കെ​ട്ടു​വ​ച്ച്‌ തു​ന്നി​ക്കെ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ല്‍ അ​ണു​ബാ​ധ​യേ​റ്റു. പ​ഴു​പ്പും നീ​രും കെ​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ എ​സ്‌എ​ടി ആ​ശു​പ​ത്രി​യി​ല്‍ വീ​ണ്ടും ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക്കി പ​ഞ്ഞി​ക്കെ​ട്ട് പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം ന​ട​ക്കാ​ന്‍ പോ​ലു​മാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ള്‍. വ​ലി​യ​തു​റ സ്വ​ദേ​ശി 22 വ​യ​സു​ള്ള അ​ല്‍​ഫി​ന അ​ലി ര​ണ്ടാ​മ​ത്തെ പ്ര​സ​വ​ത്തി​നാ​യാ​ണ് തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. സി​സേ​റി​യ​ന്‍ ന​ട​ത്തി​യാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്. ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം ആ​ശു​പ​ത്രി​വി​ട്ട അ​ല്‍​ഫീ​ന​യ്ക്കു എ​ഴു​ന്നേ​റ്റി​രി​ക്കാ​ന്‍ പോ​ലു​മാ​കാ​ത്ത അ​വ​സ്ഥ​യാ​യി. തു​ട​ര്‍​ന്ന് തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് വ​യ​റി​നു​ള്ളി​ല്‍ പ​ഞ്ഞി​ക്കെ​ട്ട് ക​ണ്ട​ത്.

അ​ണു​ബാ​ധ​മൂ​ലം പ​ഴു​പ്പും നീ​രും​കെ​ട്ടി. വേ​ദ​ന അ​സ​ഹ​നീ​യ​മാ​യി. എ​സ്‌എ​ടി ആ​ശു​പ​ത്രി​ലെ​ത്തി​ച്ച​പ്പോ​ള്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു. ആ​ദ്യം കീ ​ഹോ​ള്‍‌ ശ​ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​തോ​ടെ വ​യ​റു​കീ​റി പ​ഞ്ഞി പു​റ​ത്തെ​ടു​ത്തു. തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ പി​ഴ​വ് വ്യ​ക്ത​മാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ചെ​ങ്കി​ലും തെ​ളി​വു​മാ​യി വ​രാ​നാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വെ​ല്ലു​വി​ളി.

സം​ഭ​വ​ത്തി​ല്‍ അ​ല്‍​ഫി​ന മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.