കോവി‍ഡ് ചികില്‍സാ മാര്‍ഗനിര്‍ദേശങ്ങളില്‍നിന്ന് പ്ലാസ്മ ചികിത്സ ഒഴിവാക്കുന്നത് പരിഗണനയിലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ. കോവിഡ്​ മരണനിരക്ക്​ കുറക്കുമ്പോഴും കോവിഡിനെ നേരിടാനുള്ള പ്രധാന മാര്‍ഗമായി പ്ലാസ്​മ തെറപ്പിയെ കണക്കാക്കാന്‍ കഴി​യില്ലെന്ന്​ ഐ.സി.എം.ആര്‍ ഡി.എം ബല്‍റാം ഭാര്‍ഗവ പറഞ്ഞു. റെംഡിസിവിര്‍, എച്ച്‌​.സി.ക്യൂ തുടങ്ങിയ മരുന്നുകള്‍ പ്രതീക്ഷിച്ച ഫലം തരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡിന്​ ഇന്‍ഫ്ലുവന്‍സ വാക്​സിന്‍ ഫലപ്രദമാണെന്ന്​ കാണിക്കാന്‍ തെളിവുകളോ കണക്കുക​ളോ ഇല്ല. ഒരു തവണ കോവിഡ്​ ബാധിച്ചാല്‍ പിന്നീട്​ ശരിയായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. കോവിഡ്​ ബാധിച്ച വ്യക്തികളില്‍ അഞ്ചുമാസത്തിനുശേഷം ആന്‍റിബോഡികള്‍ ഇല്ലാതാകും. അതിനാല്‍ വീണ്ടും വരാന്‍ സാധ്യതയുണ്ടെന്നും ഐ.സി.എം.ആര്‍ പറഞ്ഞു.