ഷാര്‍ജ: കടലില്‍ കുളിക്കുന്നതിനിടെ മലയാളികളായ പിതാവും മകളും ഷാര്‍ജയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യോട് താഴേചന്തംകണ്ടിയില്‍ ഇസ്മായില്‍ (47), മകള്‍ അമല്‍ ഇസ്മായില്‍ (18) എന്നിവരാണ് മരിച്ചത്.

ഷാര്‍ജയുടെയും അജ്മാന്റെയും അതിര്‍ത്തി പ്രദേശത്ത് കുടുംബസമേതം കടലില്‍ കുളിക്കാനായി പോയപ്പോഴാണ് അപകമുണ്ടായത്.

കടലില്‍ കുളിക്കുന്നതിനിടെ അമല്‍ ഒഴുക്കില്‍ പെടുകയായിരുന്നു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും അപകടത്തില്‍പെട്ടു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ രക്ഷിച്ചു. മൃതദേഹങ്ങള്‍ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍. ദുബൈ ആര്‍ടിഎ ജീവനക്കാരനായിരുന്നു മരണപ്പെട്ട ഇസ്മായില്‍.