സിനിമയില്‍ അച്ഛന്‍,മകന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ തന്നെയാണ്. സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. പവന്‍ കല്യാണിന്റെ ഏറ്റവും വലിയ ഹിറ്റായ ഗബാര്‍ സിംഗിന്റെ സംവിധായകനാണ് ഹരിഷ് ശങ്കര്‍.

സിനിമയില്‍ ഫ്ലാഷ് ബാക്ക് രംഗങ്ങളിലായിരിക്കും പവന്‍ കല്യാണ്‍ അച്ഛന്‍ കഥാപാത്രമായി എത്തുക. മകന്‍ കഥാപാത്രമായിട്ടാണ് ഭൂരിഭാഗം രംഗങ്ങളിലും അദ്ദേഹം അഭിനയിക്കുക. പൂജ ഹെഗ്‍ഡെയെയാണ് സിനിമയില്‍ നായികയായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സിനിമയിലെ മറ്റ് അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രീകരണം ഉടന്‍ തുടങ്ങും. ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിക്കുക.