വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം ലോകരാജ്യങ്ങളെപ്പോലും ഞെട്ടിച്ച് മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 180,690 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13,137,749 ആയി ഉയര്‍ന്നു.
2,300 പേരാണ് പുതിയതായി മരണത്തിനു കീഴടങ്ങിയത്. ഇതോടെ ആകെ മരണം 268,216 ആയി. ജോണ്‍സ്ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
അമേരിക്കയില്‍ ഇതുവരെ 7,805,176 പേര് രോഗമുക്തി നേടിയപ്പോള്‍ 5,064,357 പേര് ഇപ്പോഴും വൈറസ് ബാധിച്ച് ചികിത്സയിലുണ്ട്. 186,105,742 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.
ടെക്സസ്, കലിഫോര്‍ണിയ, ഫ്ളോറിഡ, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഒഹിയോ, വിസ്കോസിന്, മിഷിഗണ്‍, ടെന്നിസി എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധിതര്‍ ഏറെയുള്ളത്.