കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തവര്‍ക്ക് അബൂദബിയില്‍ പ്രവേശിക്കാന്‍ പരിശോധന വേണ്ട. ദേശീയ കോവിഡ് വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായവര്‍ക്കാണ് അബൂദബി എമര്‍ജന്‍സീസ് ആന്‍ഡ് ഡിസാസ്​റ്റര്‍ കമ്മിറ്റി ഇളവ്​ നല്‍കിയത്.

മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കെടുത്ത് ആദ്യ ഡോസ് സ്വീകരിച്ചവരെയും ദേശീയ വാക്‌സിനേഷന്‍ പ്രോഗ്രാമിന് കീഴില്‍ 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിച്ചവരെയുമാണ് പി.സി.ഐ, ഡി.പി.ഐ പരിശോധനകളില്‍നിന്നൊഴിവാക്കുന്നത്​. എന്നാല്‍, വിദേശത്തുനിന്ന് വരുന്നവര്‍ക്ക് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.