ന്യൂ​ഡ​ല്‍​ഹി: ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ വേ​ര്‍​പാ​ടി​ല്‍ അ​നു​ശോ​ച​ന​മ​റി​യി​ച്ച്‌ ക്രി​ക്ക​റ്റ് ലോ​കം. ഫു​ട്ബോ​ളി​നും ലോ​ക കാ​യി​ക മേ​ഖ​ല​യ്ക്കും ഏ​റ്റ​വും മി​ക​ച്ചൊ​രു താ​ര​ത്തെ ന​ഷ്ട​മാ​യെ​ന്ന് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ അ​നു​സ്മ​രി​ച്ചു.

എ​ന്‍റെ ഹീ​റോ ഇ​നി​യി​ല്ലെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​നും ബി​സി​സി​ഐ അ​ധ്യ​ക്ഷ​നു​മാ​യ സൗ​ര​വ് ഗാം​ഗു​ലി​യും അ​നു​സ്മ​രി​ച്ചു. എ​ന്‍റെ ഭ്രാ​ന്ത​ന്‍ പ്ര​തി​ഭ സ​മാ​ധാ​ന​ത്തോ​ടെ വി​ശ്ര​മി​ക്കു​ന്നു, നി​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് ഞാ​ന്‍ ഫു​ട്ബോ​ള്‍ ക​ണ്ട​ത് – ഗാം​ഗു​ലി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

മ​റ​ഡോ​ണ​യു​ടെ വേ​ര്‍​പാ​ടി​ല്‍ ഏ​റെ ദു​ഖ​മു​ണ്ടെ​ന്ന് യു​വ​രാ​ജ് സി​ഗും ട്വീ​റ്റ് ആ​ഘോ​ഷി​ക്കാ​ന്‍ നി​ര​വ​ധി നി​മി​ഷ​ങ്ങ​ള്‍ സ​മ്മാ​നി​ച്ച ഞ​ങ്ങ​ളു​ടെ ബാ​ല്യ​കാ​ല താ​ര​മാ​യി​രു​ന്നു മ​റ​ഡോ​ണ​യെ​ന്നും നി​ങ്ങ​ള്‍ ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ലും ഓ​ര്‍​മ​ക​ളി​ലും ജീ​വി​ക്കു​മെ​ന്നും സു​രേ​ഷ് റെ​യ്ന​യും അ​നു​സ്മ​രി​ച്ചു. കാ​യി​ക ലോ​ക​ത്തെ ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ച്ച മി​ക​ച്ച താ​ര​മാ​യി​രു​ന്നു മ​റ​ഡോ​ണ​യെ​ന്ന് മു​ന്‍ ഇം​ഗ്ല​ണ്ട് നാ​യ​ക​ന്‍ മൈ​ക്ക​ള്‍ വോ​ണ്‍ ഓ​ര്‍​മി​ച്ചു. മ​റ​ഡോ​ണ എ​ന്ന പ്ര​തി​ഭ കാ​ര​ണ​മാ​ണ് താ​ന്‍ ഫു​ട്ബോ​ള്‍ ക​ണ്ട് വ​ള​ര്‍​ന്ന​തെ​ന്ന് മു​ന്‍ ശ്രീ​ല​ങ്ക​ന്‍ നാ​യ​ക​ന്‍ മ​ഹേ​ല ജ​യ​വ​ര്‍​ധ​ന ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

മ​റ​ഡോ​ണ​യു​ടെ വേ​ര്‍​പാ​ട് വ​ലി​യ ആ​ഘാ​ത​മാ​ണെ​ന്ന് മു​ഹ​മ്മ​ദ് കൈ​ഫും ട്വീ​റ്റ് ചെ​യ്തു.