തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയെന്റ പ്രസ്താവന നിയമപരമായി തെറ്റെന്ന് വിദഗ്ധര്‍. പ്രാബല്യത്തിലുള്ള നിയമം പിന്‍വലിക്കുന്നതിന് പകരം നടപ്പാക്കില്ലെന്ന് പറയാന്‍ സര്‍ക്കാറിനാകില്ലെന്ന് ഹൈകോടതി മുമ്ബുതന്നെ വ്യക്തമാക്കിയതാണ്. അതിന് വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
പൊലീസ് ഭേദഗതി നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. പിന്നീടാണ് ഒാര്‍ഡിനന്‍സ് പിന്‍വലിക്കുന്ന പുതിയ ഒാര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ഇൗ ഒാര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ അന്തിമതീരുമാനം എടുക്കാത്തതിനാല്‍ ഇപ്പോഴും നിയമഭേദഗതി നിലവിലുണ്ട്. നിയമത്തിെന്റ അടിസ്ഥാനത്തിലുള്ള പരാതികളില്‍ ചാടിക്കയറി നടപടി സ്വീകരിക്കരുതെന്ന് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും സര്ക്കാറിെന്റയും പൊലീസിെന്റയും നടപടിയെ ചോദ്യംചെയ്ത് ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ പൊലീസ് പുലിവാല് പിടിക്കുമെന്നുറപ്പ്.
പ്രാബല്യത്തിലുള്ള നിയമം പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാതെ നടപ്പാക്കാതിരിക്കാനാകില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അതിെന്റ കൂടി അടിസ്ഥാനത്തിലാണ് പിന്‍വലിക്കല്‍ ഒാര്ഡിനന്സിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. 2008ല്‍ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതില്‍ ഇളവനുവദിക്കുന്ന വ്യവസ്ഥ മരവിപ്പിച്ച നിവേദിത പി. ഹരെന്റ ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ചാണ് നിയമങ്ങള്‍ മരവിപ്പിക്കാനാകില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയത്.
അതേ സാഹചര്യമാണ് ഇപ്പോള്‍ പൊലീസ് ആക്ട് ഭേദഗതിയുടെ കാര്യത്തിലുമുണ്ടായത്. പിന്‍വലിക്കല്‍ ഒാര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയതായാണ് വിവരം.
പൊതുസമൂഹത്തില്‍നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഒാര്‍ഡിനന്‍സ് പിന്‍വലിക്കുന്നതെന്നതിനാല്‍ ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ് സൂചന.
ഭേദഗതി പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍
കൊച്ചി: സൈബര്‍ ആക്രമണവും അധിക്ഷേപവും തടയാന്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ൈഹകോടതിയെ അറിയിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ അനുമതിയായെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യമാണെന്നും വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാറിനോട് രേഖാമൂലം വിശദീകരണം തേടിയ കോടതി, ഹരജി വീണ്ടും മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
പൊലീസ് നിയമത്തില്‍ കൂട്ടിച്ചേര്‍ത്ത 118 എ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആര്.എസ്.പി നേതാക്കളായ ഷിബു ബേബി ജോണ്‍, എന്‍.കെ. പ്രേമചന്ദ്രന് എം. പി, എ. എ അസീസ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എന്നിവരടക്കം നല്കിയ പൊതുതാല്പര്യ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നിയമ ഭേദഗതി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതിനാല്‍ ഇതിെന്റ അടിസ്ഥാനത്തില്‍ ആര്‍ക്കുമെതിരെ കേെസടുക്കില്ലെന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച കോടതിയെ അറിയിച്ചിരുന്നു. കൂടുതല്‍ വിശദീകരണത്തിനായി ഹരജികള്‍ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നിയമ ഭേദഗതി പിന്‍വലിക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതുവരെ ഇത് നിലനില്‍ക്കുമെന്ന് ഹരജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു.
പരാതികളില്‍ നടപടികളുണ്ടാവില്ലെന്ന് കോടതിക്ക് നല്കിയ ഉറപ്പ് മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ ഭേദഗതി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹരജിക്കാര്‍ ഉന്നയിച്ചത്. എന്നാല്‍, സര്‍ക്കാറിെന്റ ഉറപ്പ് രേഖപ്പെടുത്തിയ കോടതി ഹരജികള്‍ മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.