തിരുവനന്തപുരം:സംസ്ഥാനത്തെ പത്ത്‌, പന്ത്രണ്ട്‌ ക്ലാസുകളിലെ അധ്യാപകര്‍ ഡിസംബര്‍ 17മുതല്‍ സ്‌കൂളുകളില്‍ ഹാജരാകാന്‍ നിര്‍ദേശം. അന്‍പത്‌ ശതമാനം പേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം.ഡിജിറ്റല്‍, റിവിഷന്‍ പൂര്‍ത്തിയാക്കലാണ്‌ ലക്ഷ്യം.ജനുവരി പകുതിയോടെ പ്രാകടിക്കല്‍ ക്ലാസുകള്‍ തുടങ്ങുന്നതും പരിഗണനയിലുണ്ട്‌.

സ്‌കൂളുകളുടെ പ്രവര്‍ത്തനം ചെറിയ രീതിയിലെങ്കിലും പുനാരാരംഭിക്കുകയെന്നതാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌. പത്ത്‌, പന്ത്രണ്ട്‌ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പൊതു പരീക്ഷ എഴുതുന്നതുകൊണ്ട്‌ തന്നെ കുട്ടികള്‍ക്ക്‌ അധ്യാപകരുടെ കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ്‌ അധ്യാപകരോട്‌ സ്‌കൂളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്‌.

ജനുവരി പകുതിയോട്‌ കൂട്‌ പത്ത്‌, പന്ത്രണ്ട്‌ ക്ലാസുകളിലെ കുട്ടികള്‍ക്ക്‌ പ്രാകടിക്കല്‍ ക്ലാസുകള്‍ തുടങ്ങാന്‍ കഴിയുമെന്നാണ്‌ വിദ്യഭ്യാസ വകുപ്പ്‌ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ ആ സമയത്തെ കോവിഡ്‌ സാഹചര്യം വിലയിരുത്തി മാത്രമേ പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങുന്നത്‌ പരിഗണിക്കൂ.