കൊച്ചി: കോതമംഗലം പളളിത്തര്‍ക്കം സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ എന്തെങ്കിലും സമവായ ചര്‍ച്ച ഉണ്ടായോ എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി തര്‍ക്കം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് ഇനിയും സമയം വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ഹൈക്കോടതി സിംഗിള്‍ ബെ‌ഞ്ച് പരിഗണിക്കുകയാണ്.

തര്‍ക്കം പരിഹരിക്കുന്ന കാര്യത്തില്‍ ഒരു ഉറപ്പ് പോലും നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു. മൂന്നു മാസത്തിനുളളില്‍ കാര്യങ്ങള്‍ പരിഹരിക്കുമെന്നും അല്ലെങ്കില്‍ ബലം പ്രയോ​ഗിച്ച്‌ പള്ളി പിടിച്ചെടുക്കുമെന്നും സര്‍ക്കാ‍ര്‍ മറുപടി പറഞ്ഞു. മൂന്നു മാസത്തിനുളളില്‍ പളളി ഏറ്റെടുത്ത് കൈമാറുമെന്ന് ഉറപ്പുപറയാനാകുമോ എന്ന കോടതിയുടെ ചോദ്യത്തിന് ശ്രമിക്കും എന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി.