നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പദ്ധതിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഓര്‍ഡിനന്‍സ് പ്രകാരം നിര്‍ബന്ധിത കൂട്ട മതപരിവര്‍ത്തന കേസുകളില്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. ലവ് ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ് കടുത്ത നിയമനിര്‍മാണങ്ങളുമായി യു.പി സര്‍ക്കാര്‍ പ്രസ്താവന നടത്തിയത്.
ഒരാള്‍ മറ്റേതെങ്കിലും മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിവാഹത്തിന് 2 മാസം മുന്‍പ് ജില്ലാ മജിസ്ട്രേറ്റില്‍നിന്ന് അനുമതി വാങ്ങണമെന്ന് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് വ്യക്തമാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 1 മുതല്‍ 5 വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും.