ലോകത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം ആറു കോടി കടന്നു. 5,32,159 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച്‌ 14,13,705 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, 4,15,10,093 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത്.

അമേരിക്കയില്‍ ഇതുവരെ ഒരു കോടി മുപ്പത് ലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,65,853 കോവിഡ് മരണങ്ങളുമുണ്ടായി. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയാറ് ലക്ഷം പിന്നിട്ട ബ്രസീലില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്.