കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് എത്തി നില്‍ക്കുന്ന പശ്ചിമബംഗാളില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യൂ എന്ന് അവര്‍ വെല്ലുവിളി ഉയര്‍ത്തി.

‘ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ അവര്‍ എന്നെ അറസ്റ്റു ചെയ്യട്ടെ. തെരഞ്ഞെടുപ്പില്‍ ജയിലിലിരുന്ന് ഞാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജയം ഉറപ്പുവരുത്തും’ – ബാങ്കുരയില്‍ സംഘടിപ്പിച്ച റാലിയില്‍ മമത പറഞ്ഞു. ബിജെപി തൃണമൂല്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.