തിരുവനന്തപുരം: കേരളം വാങ്ങിയ ആന്റിജന്‍ പരിശോധന കാര്‍ഡിന് ഗുണനിലവാരമില്ലെന്ന് പരാതി. അയ്യാരത്തിലേറെ പരിശോധനകളില്‍ ഫലം കൃത്യമല്ലെന്ന് വ്യക്തമായി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് സംഭരിച്ചിരുന്ന മുപ്പതിനായിരത്തിലേറെ കിറ്റുകള്‍ മടക്കിയയച്ചു. പുണെ ആസ്ഥാനമായ മൈ ലാബ് ഡിസ്കവറി സൊലൂഷന്‍സില്‍ നിന്ന് വാങ്ങിയ കിറ്റുകളാണ് മടക്കിയത്.
വാങ്ങിയത് ഒരു ലക്ഷം കിറ്റുകള്‍. ഇതില്‍ 62, 858 കിറ്റുകള്‍ ഉപയോഗിച്ചു. അയ്യായിരത്തി ഇരുപത് കിറ്റുകളിലെ ഫലമാണ് കൃത്യമല്ലെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ബാക്കിയായ 32, 12 2 കിറ്റുകള്‍ മടക്കി അയയ്ക്കാനുള്ള തീരുമാനം. നാലുകോടി 59 ലക്ഷം രൂപയുടേതാണ് കിറ്റുകള്‍. കിറ്റുകള്‍ ഉപയോഗിച്ചതിനാല്‍ മുഴുവന്‍ തുകയും കമ്ബനിക്ക് നല്കാന് ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കി. മറ്റ് കമ്ബനികളുടെ കിറ്റുകള്‍ സ്റ്റോക്കുള്ളതിനാല്‍ പരിശോധന മുടങ്ങില്ല.
കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായി ആണ് കൂടുതല്‍ ആന്റിജന്‍ പരിശോധന കിറ്റുകള്‍ കേരളം വാങ്ങിയത്. മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് വഴി പരിശോധന കാര്‍ഡ് ഒന്നിന് 459.20 പൈസ നിരക്കില്‍ മൈ ലാബ് ഡിസ്കവറി സൊലൂഷ്യന്‍സില്‍ നിന്നും കിറ്റുകള്‍ വാങ്ങി. ഒരു ലക്ഷം കിറ്റുകള്‍ 45,92,000 രൂപയ്ക്ക് ആണ് വാങ്ങിയത്. സംസ്ഥാനത്ത് എഴുപത് ശതമാനത്തിലേറെയും ആന്റിജന്‍ പരിശോധനയാണ് നടക്കുന്നത്. RTPC R പരിശോധനകളുടെ എണ്ണം കൂട്ടാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. ആന്റിജന്‍ പരിശോധനകള്‍ക്ക് കൃത്യത കുറവാണെന്നും ആര് ടി പി സി ആര് പരിശോധനകള്‍ കൂട്ടണമെന്നും ആരോഗ്യ വിദഗ്ധരും നിര്‍ദേശിച്ചിരുന്നു.