മൂവാറ്റുപുഴ: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​റു​​​ടെ നി​​​ര്‍ദേ​​​ശാ​​​നു​​​സ​​​ര​​​ണം ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് ഡോ. ​​​എ. അ​​​നി​​​ത ചെ​​​യ​​​ര്‍​മാ​​​നാ​​​യി ഏ​​​ഴു വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​നെ പ​​​രി​​​ശോ​​​ധി​​​ച്ച്‌ ത​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ര്‍​ട്ട് ഇ​​​ന്ന​​​ലെ​​യാ​​ണു കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച​​ത്. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​ന് ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​ര്‍​​ബു​​ദ​​വും ഹൃ​​​ദ്രോ​​​ഗ​​​വും പ്ര​​​മേ​​​ഹ​​​വു​​​മാ​​​ണെ​​​ന്നു മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

അസ്ഥികള്‍, മജ്ജ എന്നിവയെ ബാധിക്കുന്ന ‘മള്‍ട്ടിപ്പിള്‍ മൈലോമ’ കാന്‍സര്‍ ബാധിച്ച ഇബ്രാഹിംകുഞ്ഞ് പലവട്ടം കീമോ തെറപ്പിക്കു വിധേയനായിട്ടുണ്ട്. ഡിസംബര്‍ മൂന്നിനു വീണ്ടും കീമോ ചെയ്യേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്നലെ രാവിലെ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തുറന്നു പരിശോധിച്ച ശേഷം പ്രധാനപ്പെട്ട ഭാഗം മാത്രമാണു കോടതിയില്‍ വായിച്ചത്. കീമോ തെറപ്പി ഉള്‍പ്പെടെ 33 തവണ അര്‍ബുദ ചികിത്സയുടെ പല ഘട്ടങ്ങളിലൂടെ കടന്നു പോയ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിക്കുന്നതാണു ബോര്‍ഡ് റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്ബോഴും വേറെ ആശുപത്രിയിലേക്കു മാറ്റുമ്ബോഴും അണുബാധ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

അര്‍ബുദത്തിനു പുറമേ ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയുമുള്ളതിനാല്‍ ഡോക്ടര്‍മാരുടെ സാന്നിധ്യം എപ്പോഴും വേണ്ട അതീവ ഗുരുതരാവസ്ഥയിലാണ്. അസ്ഥിക്കു ബലം കുറഞ്ഞ് ഒടിയാന്‍ ഇടയുണ്ട്. കഴുത്തിലെ അസ്ഥിക്കു തകരാര്‍ സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യും ഇ​​​ന്നു​​​പ​​​രി​​​ഗ​​​ണി​​​ക്കും. ഗ​​​വ​​ണ്‍​​മെ​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​നെ മാ​​​റ്റാ​​​ന്‍ ക​​​ഴി​​​യു​​​മോ​​​യെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​പ്പോ​​​ഴ​​​ത്തെ ചി​​​കി​​​ത്സാ സൗ​​​ക​​​ര്യ​​​മു​​​ള്ള ഗ​​​വ.​ ആ​​​ശു​​​പ​​​ത്രി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​മു​​​മ്ബ് ഡി​​​എം​​​ഒ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി അ​​​റി​​​യി​​​ച്ചു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് ഡി​​​എം​​​ഒ​​​ക്ക് കോ​​​ട​​​തി കൈ​​​മാ​​​റി. ഈ ​​​റി​​​പ്പോ​​​ര്‍​ട്ട് ല​​​ഭി​​​ച്ച ശേ​​​ഷം ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​നെ ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റാ​​​ന്‍ ക​​​ഴി​​​യു​​​മോ​​​യെ​​​ന്ന കാ​​​ര്യ​​​വും കോ​​​ട​​​തി ഇ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കും.