ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട നിവാര്‍ ചുഴലിക്കാത്തിന്റെ പശ്ചാത്തലത്തില്‍ കാരക്കലില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ ഒമ്പതു ബോട്ടുകള്‍ കാണാതായി. ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകളാണ് കാണാതായത്.ഒന്‍പത് ബോട്ടുകളിലായി അന്‍പതിലേറെ മത്സ്യത്തൊഴിലാളികളാണ് കടലിലേക്ക് പോയതെന്നാണ് വിവരം. കോസ്റ്റ്ഗാര്‍ഡിനെ വിവരമറിയിച്ചുവെന്നും ഇതിനോടകം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തമിഴ്നാട് തീരം തൊടും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തമിഴ്നാട്,പുതുച്ചേരി,ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രത തുടരുന്നു. ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.