കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നിഴല്‍. എഡിറ്റര്‍ ആയ അപ്പു ഭട്ടതിരിആദ്യമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയന്‍‌താര നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഇപ്പോള്‍ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ സ്റ്റില്‍ ആണ് വൈറല്‍ ആകുന്നത്. ചാക്കോച്ചനും ഭാര്യ പ്രിയയും മകന്‍ ഇസഹാക്കും നയന്‍താരക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്, ചാക്കോച്ചന്‍ ആണ് ചിത്രം പങ്കുവച്ചത്.

ഇസക്കുട്ടനെ എടുത്തിരിക്കുന്നത് നയന്‍താരയാണ്. നിരവധി രസകരമായ കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെ എഡിറ്റര്‍ ആയി ജോലി ചെയ്ത ആളാണ് അപ്പു ഭട്ടതിരി.