കൊ​ച്ചി: എം. ​ശി​വ​ശ​ങ്ക​റി​ന് സ്വ​ര്‍​ണ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച്‌ ശി​വ​ശ​ങ്ക​റി​ന് വ്യ​ക്ത​മാ​യി അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് സ്വ​പ്ന സു​രേ​ഷ് മൊഴി നല്‍കിയെന്ന് കസ്റ്റംസ്. ശിവശങ്കറിന്‍റെ ഒ​ത്താ​ശ​യോ​ടും അ​റി​വോ​ടും കൂ​ടി​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ത്തി​യ​ത്. ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

മൊഴികളില്‍നിന്ന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്‍റെ ഇപ്പോഴത്തെ അറസ്റ്റ്. എന്നാല്‍ കേസില്‍ ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളെന്തെന്ന് കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. ശി​വ​ശ​ങ്ക​റി​നെ 10 ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നും ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സാ​മ്ബ​ത്തി​ക കു​റ്റ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ക​സ്റ്റം​സ് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള​ത്. ശി​വ​ശ​ങ്ക​റെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ക​സ്റ്റം​സ് അ​പേ​ക്ഷ​യി​ല്‍ വ്യ​ക്ത​മാ​ക്കി. ക​സ്റ്റം​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​കും കേ​സ് പ​രി​ഗ​ണി​ക്കു​ക.