കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം മാറ്റാന്‍ നടപടി തുടങ്ങി. ഇതിനായി എയര്‍ഇന്ത്യ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളിലായി കരിപ്പൂരിലെത്തിയിരുന്നു. വിമാന നിര്‍മാണ കമ്പനിയായ ‘ബോയിങ്’ പ്രതിനിധിയും എത്തിയിട്ടുണ്ട്. ഇവരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍.
ആദ്യദിനം തകര്‍ന്ന വിമാനത്തിെന്റ ഡ്രോയിങ് അടക്കമുള്ളവ രേഖപ്പെടുത്തി. മൂന്ന് ഭാഗങ്ങളായാണ് വിമാനം നിലംപതിച്ചിരിക്കുന്നത്. ഇവ തമ്മിലുള്ള അകലം തുടങ്ങി വിവിധ വിശദാംശങ്ങള്‍ രേഖപ്പെടുത്തി. അന്വേഷണ സംഘത്തിെന്റ നിര്‍ദേശപ്രകാരമാണ് ഓരോ നടപടികളും. കൂടാതെ, വിമാനത്തിെന്റ മുറിക്കേണ്ട ഭാഗങ്ങളും രേഖപ്പെടുത്തി. ക്രെയിന്‍, ട്രെയിലറുകള്‍ പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കി.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ) കര്‍ശന നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ഓരോ ഭാഗങ്ങളായി മുറിച്ചുമാറ്റും. ഇവ വിമാനത്താവള വളപ്പില്‍ കൂട്ടാലുങ്ങല്‍ ഭാഗത്ത് സി.െഎ.എസ്.എഫ് ബാരക്ക് ഗേറ്റിന് സമീപം ഒരുക്കിയ കോണ്‍ക്രീറ്റ് പ്രതലത്തിലേക്ക് മാറ്റും. ഇവിടെ എത്തിച്ചശേഷം വീണ്ടും കൂട്ടിയോജിപ്പിച്ചേക്കും. അപകടസ്ഥലത്തുനിന്ന് വിമാനത്തിെന്റ ഭാഗങ്ങള്‍ കൊണ്ടുപോകാനുള്ള വഴിയും ഒരുക്കിയിട്ടുണ്ട്.
ആഗസ്റ്റ് ഏഴിനാണ് ദുബൈയില്‍നിന്ന് എത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പെട്ടത്. അപകടം അന്വേഷിക്കാന്‍ വിവിധ ഏജന്‍സികള്‍ കരിപ്പൂരിലെത്തിയിരുന്നു. അന്വേഷണത്തിനായി നിയോഗിച്ച എ.എ.െഎ.ബി സംഘം വീണ്ടും കരിപ്പൂരിലെത്തിയേക്കും. രണ്ടാംഘട്ട തെളിവെടുപ്പില്‍ എ.എ.െഎ.ബിയെ സഹായിക്കാന്‍ അമേരിക്കന്‍ ഏജന്‍സിയായ നാഷനല്‍ ട്രാന്‍സ്പോര്‍േട്ടഷന്‍ സേഫ്റ്റി േബാര്ഡും (എന്‍.ടി.എസ്.ബി) വരാന്‍ സാധ്യതയുണ്ട്