സിനിമയുടെ ചട്ടക്കൂടില്‍ നില്‍ക്കുന്നയാളല്ല പ്രണവ് മോഹന്‍ലാല്‍ എന്ന് സംവിധായകന്‍ ജീത്തു ജോസഫ്. അയാള്‍ക്ക് ആയാളുടെതായ സ്‌റ്റൈലുണ്ട്. പ്രണവ് അങ്ങനെ ആക്‌ടര്‍ ആകണമെന്ന ആഗ്രഹമൊന്നും ലാലേട്ടനില്ല. അവന് എന്തെങ്കിലും ഒരു ജോലി വേണമെന്നേയുള്ളൂ അദ്ദേഹത്തിന്. തനിക്കത് നേരിട്ടറയാവുന്ന കാര്യമാണെന്ന് ജീത്തു പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കി അഭിമുഖത്തിലായിരുന്നു ജീത്തു ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.

‘വളരെ ടാലന്റഡ് ആയിട്ടുള്ള നടന്‍ തന്നെയാണ് പ്രണവ് മോഹന്‍ലാല്‍. പക്ഷേ ആരെയും വച്ച്‌ കംപയര്‍ ചെയ്യരുത്. അയാള്‍ക്ക് ആയാളുടെതായ സ്‌റ്റൈലുണ്ട്. പ്രണവ് അങ്ങനെ ആക്‌ടര്‍ ആകണമെന്ന ആഗ്രഹമൊന്നും ലാലേട്ടനില്ല. അവന് എന്തെങ്കിലും ഒരു ജോലി വേണമെന്നേയുള്ളൂ അദ്ദേഹത്തിന്. എനിക്കത് നേരിട്ടറയാവുന്ന കാര്യമാണ്. ഇനിയും ഒത്തിരി പ്രൂവ് ചെയ്യാനുള്ള ഏരിയയുണ്ട് പ്രണവിനെ സംബന്ധിച്ച്‌. ഹാര്‍ഡ് വര്‍ക്ക് ചെയ‌്ത് അവന്‍ വളര്‍ന്നുവരട്ടെ. സിനിമയുടെ ചട്ടക്കൂടില്‍ നില്‍ക്കുന്നയാളല്ല പ്രണവ്. ആരുവിചാരിച്ചാലും അവന്‍ നിന്നുകൊടുക്കില്ല. പുള്ളിക്ക് വ്യക്തമായ ഐഡന്റിന്റിയുള്ളയാളാണ്.

ലൈഫ് ഓഫ് ജോസൂട്ടിയുടെ സമയത്ത്, അസി‌സ്‌റ്റന്റ് ഡയറക്‌ടറായി വരുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാരണം തിരക്കി. ബുക്ക് എഴുതാന്‍ പ്ളാനുണ്ട്, അതുകൊണ്ട് കുറച്ച്‌ പൈസയുടെ ആവശ്യമുണ്ടെന്നായിരുന്നു പ്രണവിന്റെ മറുപടി. അച്ഛന്റെ പൈസയൊന്നും വേണ്ടെന്നും അവന്‍ പറഞ്ഞു. ഒരു ജോലി ഏല്‍പ്പിച്ചാല്‍ പുള്ളിയുടെ കഴിന്റെ പരാമാവധി നിന്ന് അതിനെ ന്നനാക്കാന്‍ പ്രണവ് ശ്രമിക്കും’.