ബ്രസീലില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറില്‍ 194 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,69,183 ആയി. ആരോഗ്യവകുപ്പാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.24 മണിക്കൂറിനുള്ളില്‍ 18,615 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതോടെ ബ്രസീലിലെ കൊവിഡ് ബാധിതരുടെ എണ്ണം 60,71,401 ആയി.

ബ്രസീലിയന്‍ നഗരമായ സാവോ പോളൊയാണ് കൊവിഡ് ഏറ്റവും തീവ്രമായി ബാധിച്ച സംസ്ഥാനം, ഇവിടെ മാത്രം 41,267 പേര്‍ മരിച്ചു.സാവോ പോളൊ, റിയോ ഡി ജനീറൊ എന്നിവയാണ് ഏറ്റവും രൂക്ഷമായ കൊവിഡ് ബാധ അനുഭവപ്പെടുന്ന സംസ്ഥാനങ്ങള്‍.