തൃശൂര്‍: വിവാദമായ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഇടപാടുകള്‍ക്കായി ഇനി ബാക്കിയുള്ളത് വെറും 25 ലക്ഷം രൂപ മാത്രമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബാങ്കിന്റെ ഇടപാടുകള്‍ നടത്തുന്നത് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ്. ബാങ്കിന്റെ സ്വര്‍ണപണയ വായ്പ തിരിച്ചു പിടിക്കുന്നതിനുള്ള നടപടികള്‍ ബാങ്ക് ഭരണസമിതി ആരംഭിച്ചുവെന്നും സര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി മുന്നോട്ടു പോകുന്നതെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍.

അതേസമയം കരുവന്നൂര്‍ വായ്പാ തട്ടിപ്പില്‍ പ്രതികളെ പൊലീസ് ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പ്രതികളെക്കുറിച്ച്‌ അവ്യക്തതയുണ്ടെന്നും പിടികൂടിയോ ഇല്ലയോ എന്ന് വ്യക്തമാക്കണെന്നും സര്‍ക്കാര്‍ സഹകരണ മേഖലയില്‍ പുതിയ നിയമ നിര്‍മാണം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.