കോട്ടയം: കുമരകത്ത് പോളയും, മാലിന്യങ്ങളും ബോട്ട് സര്‍വീസ് താളംതെറ്റിക്കുന്നു. വള്ളങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന എന്‍ജിനുകളുടേയും മോട്ടോര്‍ ബോട്ടുകളുടേയും പ്രാെപ്പല്ലറുകളില്‍ ഇവ ഉടക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. പ്രൊപ്പലറില്‍ ഉടക്കുന്നതുമൂലം ബോട്ടിന് ദിവസവും സാങ്കേതിക തകരാറുകള്‍ ഉണ്ടാകുന്നതായി ബോട്ട് ജീവനക്കാരും പറയുന്നു. പലപ്പോഴും സമയക്രമവും താളം തെറ്റുകയാണ്.

വെള്ളത്തില്‍ ഇറങ്ങി പ്രൊപ്പലറില്‍ കുടുങ്ങിയ വസ്തുക്കള്‍ നീക്കം ചെയ്തതിന് ശേഷമാണ് പലപ്പോഴും സര്‍വീസ് പുന:രാംരംഭിക്കുന്നത്. പുല്ല്, ചാക്ക് , വാഴപ്പിണ്ടി, വല, പ്ലാസ്റ്റിക്ക് മുതലായവയാണ് പ്രധാന പ്രശ്നക്കാര്‍. ജീവനക്കാര്‍ ഏറെ പണിപ്പെട്ടാണ് ഇവ നീക്കം ചെയ്യുന്നത്.ഹൗസ് ബോട്ടുകള്‍ക്ക് മാത്രമല്ല , ശിക്കാര വള്ളങ്ങള്‍ക്കും പോള തലവേദനയായി മാറിയിരിക്കുകയാണ്.