തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ്​ നാലിന്​ യു.ഡി.എഫ് നിയോജക മണ്ഡലം തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിചാരണ നേരിടുന്ന ശിവന്‍കുട്ടി രാജിവെയ്‌ക്കെണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് ലാവ് ലിന്‍ കേസില്‍ സമാനസാഹചര്യം ഉണ്ടാകുമെന്ന് കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ്.വിചാരണ കോടതിയില്‍ തന്റെ നിരപാരാധിത്വം തെളിയിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ന്യായം അംഗീകരിക്കാനാവില്ല. കോടതി പാര്‍മാശങ്ങളുടെ പേരിലും എഫ്‌.​ഐ.ആര്‍ ഇട്ടതിന്‍റെ പേരിലും മന്ത്രിമാര്‍ രാജിവെച്ച്‌ ധാര്‍മികമൂല്യം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ സംസ്‌കാരമാണ് കേരളത്തിന്‍റെതെന്നും എം.എം ഹസന്‍ പറഞ്ഞു..