റിയാദ്: സൗദി വാണിജ്യ കപ്പലിന് നേരെ ഹൂതികള്‍ അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്ത് അറബ് സഖ്യസേന .സമുദ്രമാര്‍ഗമുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ പിന്തുണയുള്ള ഹൂതി മിലിഷ്യകള്‍ ഭീഷണി ഉയര്‍ത്തുന്നത് തുടരുകയാണെന്ന് സഖ്യസേന പ്രസ്താവനയില്‍ അറിയിച്ചു .

ബാബല്‍ മന്ദബ് കടലിടുക്ക് മാര്‍ഗം കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷയും സ്വതന്ത്ര കപ്പല്‍ ഗതാഗതവും ഉറപ്പുവരുത്താന്‍ സഖ്യസേനയുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞതായി സഖ്യസേന കൂട്ടിച്ചേര്‍ത്തു.