സൂപ്പര്‍ഹിറ്റ് മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനു തുടക്കമായി. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍വച്ച്‌ നടന്നു. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിരഞ്ജീവിയാണ് നായകനായെത്തുന്നത്. ഇപ്പോഴിതാ സിനിമയ്‍ക്ക് പേരിട്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഗോഡ്‍ഫാദര്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേരെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്ക്.

ചിരഞ്‍ജീവിയുടെ മകനും നടനുമായ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ നയന്‍താരയാണ് നായിക.
മലയാളത്തില്‍ നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. സംഗീതം – തമന്‍. ഛായാഗ്രഹണം – നിരവ് ഷാ.