ടോക്കിയോ: ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം. ആതിഥേയരായ ജപ്പാനെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഹർമൻ പ്രീത്, ഗുർജന്ത്, സിമ്രൻജീത്, നീലകണ്ഠ എന്നിവരാണ് ഇന്ത്യയ്‌ക്ക് വേണ്ടി ഗോൾ നേടിയത്. ഗോൾ കീപ്പർ പിആർ ശ്രീജേഷിന്റെ തകർപ്പൻ പ്രകടനവും മത്സരത്തിൽ നിർണ്ണായകമായി.

ഇതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തോടെ ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചു.