കോതമംഗലം: ഡെന്റല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തയ പ്രതി രാഹില്‍ ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജിന് തൊട്ടടുത്ത് കഴിഞ്ഞ നാലാം തിയതി മുതല്‍ തന്നെ താമസിച്ചിരുന്നുവെന്ന് ലഭ്യമായ വിവരം. കോളേജിന് പത്ത് മീറ്റര്‍ മാത്രം അകലെയാണ് മാനസ താമസിച്ചിരുന്നത്. പ്ലൈവുഡ് സപ്ലൈക്ക് വേണ്ടി വന്നതാണെന്നാണ് രാഹില്‍ പറഞ്ഞിരുന്നതെന്നും കോതമംഗലത്ത് ഉള്ള ദിവസം രാവിലെ പുറത്തേക്ക് പോകുമെന്നും മുറി വാടകയ്ക്ക് നല്‍കിയ നൂറുദ്ദീന്‍ വ്യക്തമാക്കി.

രാഹില്‍ പുറത്ത് പോയി എന്താണ് ചെയ്യുന്നതെന്ന് അന്വേഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ സ്വദേശിയാണെന്നും, ഒരു മാസത്തേക്ക് മാത്രം മുറി മതിയെന്നും രാഹില്‍ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം നാട്ടില്‍ പോയ രാഹില്‍ തിരിച്ച്‌ വരാതിരുന്നപ്പോള്‍ വിളിച്ച്‌ അന്വേഷിച്ചതായും നൂറുദ്ദീന്‍ പറഞ്ഞു. എന്നാല്‍ ആലുവ ഭാഗത്ത് സപ്ലൈ ഉള്ളതിനാല്‍ ഒരാഴ്ചയ്ക്ക് ശേഷമേ വരികയുള്ളുവെന്ന് അറിയിച്ച രാഹില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് മുറിയില്‍ തിരിച്ചെത്തിയതെന്നും നൂറുദ്ദീന്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ മാനസ കൊല്ലപ്പെടുന്നത്. കോളജിനോട് ചേര്‍ന്ന് മാനസി താമസിക്കുന്ന വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. തലയ്ക്ക് വെടിയേറ്റാണ് മാനസ മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മനസയെ വേദി വെച്ചതിന് ശേഷം രാഹില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.