തിരുവനന്തപുരം: നാട്ടിലെ സാധാരണക്കാരോട് ചില പോലീസുകാര്‍ കാണിക്കുന്ന സമീപനം വളരെ മോശമാണെന്ന് സംവിധായകന്‍ അരുണ്‍ ​ഗോപി. സര്‍ക്കാര്‍ നല്‍കുന്ന ഓണ ബോണസിന് ഖജനാവ് നിറയ്ക്കാന്‍ ആണ് ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെങ്കില്‍, ഇതൊന്നുമില്ലാത്ത ഒരു നേരത്തിന്റെ വിശപ്പിനു വഴികാണാന്‍ തെരുവില്‍ അലയുന്നവന്റെ ആളല്‍ കൂടി പരിഗണിക്കണമെന്നു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സംവിധായകന്‍ പറയുന്നു

അരുണ്‍ ​ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നല്ലവരായ പോലീസ് സുഹൃത്തുക്കളെ ക്ഷമിക്കുക!! നിങ്ങളില്‍ പെടാത്തവരായ പോലീസുകാര്‍ ഈ നാട്ടിലെ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണ്!! സര്‍ക്കാര്‍ നല്‍കുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാന്‍ ആണ് ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെങ്കില്‍, ഇതൊന്നുമില്ലാത്ത ഒരു നേരത്തിന്റെ വിശപ്പിനു വഴികാണാന്‍ തെരുവില്‍ അലയുന്നവന്റെ ആളല്‍ കൂടി പരിഗണിക്കുക!! ഈ കോവിഡ് കാലത്തു സര്‍ക്കാര്‍ ശമ്ബളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ!!!