അജ്മാന്: അജ്മാനിലും റാസല്‍ ഖൈമയിലും ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.അജ്മാന് പൊലീസ് ചീഫ് കമാന്‍ഡര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്ള അല്‍ നുഐമിയാണ് പ്രഖ്യാപനം നടത്തിയത്. യു.എ.ഇയുടെ 49ാമത് ദേശീയ ദിന ഭാഗമായി അജ്മാന് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ഡിസംബര്‍ രണ്ട് മുതല്‍ ഒരു മാസം വരെയാണ് പിഴയിളവ് നല്‍കുക. 2020 നവംബര്‍ 23ന് മുമ്ബ് അജ്മാന് എമിറേറ്റില്‍ ചുമത്തപ്പെട്ട എല്ലാതരം ഗതാഗത പിഴകള്‍ക്കും ഇളവ് ബാധകമാണ്. ജീവന് അപകടത്തിലാക്കുന്ന വിധം വാഹനം ഓടിക്കുക, അല്ലെങ്കില്‍ വാഹന എന്ജിന്, ചേസിസ് എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ ലംഘനങ്ങള്‍ ഈ ആനുകൂല്യത്തിനു കീഴില്‍ വരില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.