അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഇന്ത്യന്‍ വനിത ഹോക്കി ടീം. കളിയുടെ അന്‍പത്തിയേഴാം മിനിട്ടില്‍ നവനീത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. ആദ്യ മൂന്ന് ക്വാര്‍ട്ടറുകളിലും ഗോള്‍ നേടാന്‍ സാധിക്കാതിരുന്ന ഇന്ത്യ മത്സരമവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിയുള്ളപ്പോഴാണ് ഗോളടിച്ചത്. നേരത്തേ ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു.

ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് 5-1 ന്റെ തോല്‍വി വഴങ്ങിയ ടീം, രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റു. മൂന്നാം മത്സരത്തില്‍ ബ്രിട്ടണ്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീമിനെ കീഴടക്കിയത്. നാളെ ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യന്‍ ടീമിന്റെ അവസാന മത്സരം.