മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ കുടുങ്ങി. ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ സ്പിറ്റിയില്‍ 204 വിനോദസഞ്ചാരികളാണ് കുടുങ്ങിയത്. വിവിധ മേഖലകളില്‍ ഒറ്റപ്പെട്ടു പോയവരാണിവര്‍. ഇവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഹിമാചല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. റോഡുകള്‍ തകര്‍ന്നതും കാലാവസ്ഥ മോശമായതുമാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് വെല്ലുവിളിയാകുന്നത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ജമ്മുകശ്‍മീരിലുണ്ടായ മേഘവിസ്‍ഫോടനത്തില്‍ 22 പേര്‍ മരിച്ചിരുന്നു. നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു.