ദില്ലി: കൊവിഡിനെ തുടര്‍ന്ന് മാറ്റം വന്ന വിദ്യാഭ്യാസ നയത്തിലൂടെ പഠനം ഒരു വര്‍ഷം തികച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാര്‍ത്ഥികള്‍ വളരെ പെട്ടെന്ന് തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്ബ്രദായവുമായി പൊരുത്തപ്പെട്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മുടെ യുവത്വത്തിന് പുതിയൊരു ഉത്സാഹമുണ്ട്. അവര്‍ മാറ്റങ്ങള്‍ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊവിഡ് നമ്മുടെ വിദ്യാഭ്യാസ സമ്ബ്രദായത്തെ ആകെ മാറ്റിമറിച്ചു. എന്നാല്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ അതുമായി പെട്ടെന്ന് പൊരുത്തപ്പെട്ടു. പകര്‍ച്ചവ്യാധികള്‍ക്കിടയിലും, ലക്ഷക്കണക്കിന് പൗരന്മാര്‍, അധ്യാപകര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങളുടെ സഹായത്തോടെയും പുതിയ നയം നടപ്പിലാക്കി. ഇവരുടെ പ്രേയത്‌നത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

രാഷ്ട്രനിര്‍മ്മാണത്തിന്റെ ‘മഹായാഗ്‌ന’യിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗ്ലാ എന്നിവയുള്‍പ്പെടെ അഞ്ച് വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ വിദ്യാഭ്യാസം നല്‍കുന്ന എട്ട് സംസ്ഥാനങ്ങളിലായി 14 എഞ്ചിനീയറിംഗ് കോളേജുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.