കോട്ടയം: പൊന്കുന്നം സബ് ജയിലില് 32 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജയിലില് നിന്നും ജാമ്യം ലഭിച്ച നാലു പേരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയതോടെയാണ് മുഴുവന് തടവുകാരേയും പരിശോധിച്ചത്.

27 തടവുകാര്ക്കും 5 ഉദ്യോഗസ്ഥര്ക്കുമാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് നെഗറ്റീവായവര് പ്രത്യേകം നിരീക്ഷണത്തില് തുടരുകയാണ്. ആകെ 55 തടവുകാരാണ് ജയിലില് ഉള്ളത്.