* ആഭ്യന്തര ഓഹരി വിപണിയില്‍നിന്നു വിദഗ്ദ്ധര്‍ തെരഞ്ഞെടുത്ത 500 നിക്ഷേപ ആശയങ്ങളില്‍ (ഓഹരികളില്‍) നിക്ഷേപം.

* പൊതു സാമ്പത്തിക സൂചകങ്ങള്‍നയ പരിതിസ്ഥിതി, മൂല്യം, വിപണി അവസ്ഥ തുടങ്ങിയവ കണക്കിലെടുത്ത് വിവിധ വിപണി മൂല്യമുള്ള ഓഹരികളില്‍ നിക്ഷേപം.

* വിവിധ വിപണി മൂല്യമുള്ള  മികച്ച ഓഹരികള്‍ കുറഞ്ഞ വിലയില്‍  നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നു. അനുയോജ്യമായ സമയത്ത് ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന വിധത്തില്‍ സജീവമായ പോര്‍ട്ട്ഫോളിയോ മാനേജ്മെന്‍റ്.

കൊച്ചി:  മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, വിവിധ വിപണി മൂല്യമുള്ള ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലമൂലധന വളര്‍ച്ച  ലക്ഷ്യമിടുന്ന   ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതി  ‘മഹീന്ദ്ര മനുലൈഫ് ഫ്ളെക്സി കാപ് യോജന’ പുറത്തിറക്കി.

ലാര്‍ജ് കാപ്, മിഡ്കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ നിക്ഷേപം നടത്തുന്ന  ഓപ്പണ്‍ എന്‍ഡഡ് ഡൈനാമിക് ഇക്വിറ്റി പദ്ധതിയാണ് മഹീന്ദ്ര മനുലൈഫ് ഫ്ളെക്സി കാപ് യോജന. വൈവിധ്യമാര്‍ന്ന ഓഹരി, ഓഹരിയധിഷ്ഠിത ഉപകരണങ്ങളില്‍ നിക്ഷേപം നടത്തി ദീര്‍ഘകാലമൂലധന വളര്‍ച്ച ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് യോജിച്ചതാണ് ഈ പദ്ധതി.

ഇഷ്യു ജൂലൈ 30ന് ആരംഭിച്ച് ആഗസ്റ്റ് 13ന് അവസാനിക്കും.  ആഗസ്റ്റ് 25 മുതല്‍ തുടര്‍ച്ചയായ വില്‍പ്പനയ്ക്കും വാങ്ങലിനും ഇതിന്‍റെ യൂണിറ്റുകള്‍ ലഭ്യമാകും.

പൊതുവായ സാമ്പത്തിക, നയപരമായ കാര്യങ്ങള്‍ കണക്കിലെടുത്തും (ടോപ് ഡൗണ്‍)  വിവിധ വിപണിമൂല്യത്തില്‍ വരുന്ന വ്യക്തിഗത ഓഹരികളുടെ മൂല്യം കണക്കിലെടുത്തുമുള്ള (ബോട്ടം അപ്) സമീപനമാണ് നിക്ഷേപശേഖരമൊരുക്കുവാന്‍ ഉപയോഗിക്കുന്നത്. വിവിധ വിപണി മൂല്യങ്ങളിലുള്ള മധ്യ, ദീര്‍ഘകാല നിക്ഷേപാവസരങ്ങളിലാണ് ഫണ്ട്  മുഖ്യമായും നിക്ഷേപം നടത്തുന്നത്. സൈക്കിളിക്കല്‍, കമോഡിറ്റ് സൈക്കിള്‍ തുടങ്ങിയവയെ ഉപയോഗപ്പെടുത്തി തന്ത്രപരമായ നിക്ഷേപങ്ങളും ഫണ്ട് നടത്തും.

കുറഞ്ഞത്, നിക്ഷേപത്തിന്‍റെ 65 ശതമാനത്തോളം ഓഹരി, ഓഹരയധിഷ്ഠിത ഉപകരണങ്ങളിലാണ്. ട്രൈ പാര്‍ട്ടി റീപോ,റിവേഴ്സ് റീപോ ഉള്‍പ്പെടെയുള്ള  പണവിപണി ഉപകരണങ്ങള്‍, കടം ഉപകരണങ്ങള്‍, റെയ്റ്റ്, ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ്  (10ശതമാനം വരെ) തുടങ്ങിയവയില്‍ 35 ശതമാനം വരെ  ഫണ്ടിന് നിക്ഷേപം നടത്താം.

“കോവിഡ്-19  പകര്‍ച്ചവ്യാധിയുടെ  രണ്ടാം തരംഗം ശക്തമായി ഉണ്ടായിട്ടും ഇന്ത്യന്‍  ഓഹരി വിപണികള്‍ മുന്നേറ്റം കാണിച്ചിരിക്കുകയാണ്. 2020 മാര്‍ച്ച് അവസാനം രാജ്യവ്യാപകമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഓഹരി വിപണി ബെഞ്ച്മാര്‍ക്ക് സൂചികകള്‍  ഏതാണ്ട് ഇരട്ടിയായി. എങ്കിലും ആഗോള സമ്പദ്വ്യവസ്ഥയില്‍  നിലനില്‍ക്കുന്ന  അനിശ്ചിതത്വങ്ങള്‍ ഓഹരി വിപണിയില്‍  അസ്ഥിരമായി തുടരാനുള്ള സാധ്യതയേറെയാണ്. ഏതു വിപണി സാഹചര്യങ്ങളിലും സ്ഥിരതയാര്‍ന്ന വരുമാനം പ്രധാനം ചെയ്യാനുള്ള കഴിവ് ഫ്ളെക്സ് കാപ് ഫണ്ടുകള്‍ക്കുണ്ട്. മാത്രമല്ല അവരുടെ വൈവിധ്യവത്കൃത  നിക്ഷേപ സമീപനം  റിസ്കും റിട്ടേണും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുകയും ചെയ്യുന്നു.  സാമ്പദ്ഘടനയുടെ തിരിച്ചുവരവില്‍ മിഡ്,സ്മോള്‍ കാപ്  ഓഹരികള്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ അവയിലേക്കു  മാറാന്‍ ആവശ്യമെങ്കില്‍  ഫണ്ടിന് എളുപ്പം സാധിക്കുന്നു”, മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ അശുതോഷ് ബിഷ്നോയ് പറഞ്ഞു.

“നിക്ഷേപത്തിനായി വൈവിധ്യമുള്ള  ഫണ്ടു തെരയുന്നവര്‍ക്കു അനുയോജ്യമായ മികച്ച ഫണ്ടാണ് മഹീന്ദ്ര മനുലൈഫ് ഫ്ളെക്സി കാപ് യോജന.  വിപണി വിലയുമായി ബന്ധിപ്പിച്ച് നിക്ഷേപിക്കുന്ന ഓഹരിയുടെ  ന്യായമൂല്യം നിര്‍ണയിക്കുന്നതിനുള്ള ആഭ്യന്തര നിക്ഷേപ ചട്ടക്കൂട് (ജിസിഎംവി പ്രക്രിയ) ഫണ്ടിനുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ്  ഓഹരിയിലെ നിക്ഷേപ അവസരങ്ങള്‍ ഫണ്ട് നിര്‍ണയിക്കുന്നത്,” മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്  ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസര്‍ (ഇക്വിറ്റി) കൃഷ്ണ സാംഗ്വി പറഞ്ഞു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (എംഎംഎഫ്എസ്എല്‍),   മനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് (സിംഗപ്പൂര്‍) എന്നിവയുടെ സംയുക്ത സംരംഭമാണ് മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്.

ഈ ഫണ്ട് ആര്‍ക്ക് അനുയോജ്യം

* ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമിടുന്നവര്‍,

*  ഓഹരി വിപണിയിലെ വിവിധ വിപണി മൂല്യങ്ങളിലുള്ള ഓഹരി, ഓഹരി ഉപകരണങ്ങളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍