ഡല്‍ഹി: അസം – മിസ്സോറാം അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് പിന്നാലെ തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മിസ്സോറാം ആവശ്യം ഉന്നയിച്ചു. ഇരു സംസ്ഥാനങ്ങളിലേയും അതിര്‍ത്തിയില്‍ സംഘര്‍ഷ ഭീതി നിലനില്‍ക്കുന്നതിനാല്‍ മേഖലയില്‍ സിആര്‍പിഎഫിനെ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ മിസ്സോറാം എംപിയെ അസം പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നും അറിയിച്ചു.

അസമില്‍ നിന്നുള്ള അക്രമികള്‍ റെയില്‍ ട്രാക്കുകള്‍ എടുത്തുമാറ്റിയതും ദേശീയ പാത 306 തടസ്സപ്പെടുത്തിയതും സംസ്ഥാനത്തെ ഗതാഗതത്തെ ആകെ ബാധിച്ചെന്നാണ് മിസ്സോറാം സര്‍ക്കാരിന്‍റെ ആരോപണം ഉന്നയിക്കുന്നത്.