ഹിമാചലിലും ജമ്മുവിലും ശക്തമായ മഴ തുടരുകയാണ്. ഹിമാചല്‍പ്രദേശിലും കശ്മീരിലും ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ പെട്ട് 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 21 പേരെ കാണാതായി. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു.ജമ്മുവിലെ കിഷ്​ത്​വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തെയാണ് പ്രളയം തകര്‍ത്തത്.കൂടാതെ ലഡാക്കിലെ കാര്‍ഗിലില്‍ രണ്ടിടത്ത് കനത്ത മഴയുണ്ടായി. ഒരു ജലവൈദ്യുത പദ്ധതിക്ക് കേടു സംഭവിച്ചിട്ടുണ്ട്.

ഹിമാചലില്‍ മണ്ണിടിഞ്ഞ് മിക്ക റോഡുകളും തകര്‍ന്നു. ഹിമാചലില്‍ 9 പേരുടെ മൃതദേഹം കണ്ടെത്തി. 7 പേരെ കാണാതായി. ഉദയ്പുരില്‍ 7 പേരും ചമ്ബയില്‍ 2 പേരും ആണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള വിനോദസഞ്ചാരിയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനുള്‍പ്പെടെ കുളു ജില്ലയില്‍ 4 പേരെയാണ് കാണാതായിരിക്കുന്നത്.