ലക്‌നൗ: ബലാത്സംഗക്കേസ് പ്രതിയെ മൗദ കോട്വാലി പോലീസ് സ്റ്റേഷന്റെ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പോലീസ് സബ് ഇന്‍സ്പെക്ടറെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും ഹമീര്‍പൂര്‍ പോലീസ് സൂപ്രണ്ട് നരേന്ദ്ര കുമാര്‍ സിംഗ് സസ്‌പെന്‍ഡ് ചെയ്തു.
മഹോബ ജില്ലയിലെ ഖണ്ടുവ ഗ്രാമവാസിയായ സഞ്ജയ് ആണ്‌ ചൊവ്വാഴ്ച രാത്രി മൗദ കോട്ട്വാലിയുടെ ലോക്കപ്പില്‍ തൂങ്ങിമരിച്ചത്. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി അറിയിച്ചു.
കൗമാരക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്‌. പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സബ് ഇന്‍സ്പെക്ടറെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും സസ്‌പെന്‍ഡ് ചെയ്തു.
മുഴുവന്‍ കേസുകളുടെയും അന്വേഷണം അഡീഷണല്‍ പോലീസ് സൂപ്രണ്ട് (എ.എസ്.പി) ഹാമിര്‍പൂരിന് കൈമാറിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.