തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള ഹിഡന്‍ അജണ്ട നടപ്പിലാക്കാനാണ് സംസ്ഥാന പ്രസിഡണ്ടായിരുന്ന എ.പി അബ്ദുള്‍ വഹാബും മറ്റ് ആറുപേരും നടത്തുന്നതെന്ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡണ്ട് അഷറഫ് അലി വല്ലപ്പുഴ.

പാലക്കാട് ജില്ലാ കമ്മിറ്റിയും മണ്ടലം കമ്മിറ്റികളും ഔദ്യോഗിക നേതൃത്വത്തിനൊപ്പമാണെനം അഷറഫലി വല്ലപ്പുഴവാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊച്ചിയില്‍ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വിളിച്ചു കൂട്ടിയത് എ.പി അബ്ദുള്‍ വഹാബിന്‍്റെ താല്‍പര്യപ്രകാരമാണ്.

യോഗം നിയന്ത്രിക്കേണ്ട വഹാബ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. അഹമ്മദ് ദേവര്‍ കോവിലിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നതുകൊണ്ടാണ് വഹാബ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.

ഇടതു മുന്നണിയില്‍ നിന്നും ഐഎന്‍എല്ലിനെ പുറത്താക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് വഹാബും മറ്റ് ആറുപേരും. സെക്രട്ടറിയേറ്റ് യോഗം കലക്കുക എന്ന ഉദ്ദേശത്തോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെയും ഗുണ്ടകളെയും കൂട്ടിയാണ് വഹാബ് യോഗത്തിനെത്തിയത്. ഇതാണ് പാര്‍ട്ടി ശത്രുക്കളുടെ കെണിയില്‍ വഹാബും കൂട്ടരും പെട്ടതിന്‍്റെ തെളിവാണ് കൊച്ചിയില്‍ നടന്ന തെരിവു യുദ്ധം.

പാര്‍ട്ടി പിളര്‍ന്നു എന്ന വാര്‍ത്തകള്‍ വാസ്തവമല്ല. പാലക്കാട് ജില്ല കമ്മിറ്റിയും കീഴ്ഘടകങ്ങളും ദേശീയ നേതൃത്വത്തിന്‍്റെ പിന്തുണയുള്ള ഔദ്യോഗിക പക്ഷത്തിനൊപ്പമാണെന്നും അഷറഫലി വല്ലപ്പുഴ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അസീസ് പരുത്തിപ്ര, ബഷീര്‍ ഒറ്റപ്പാലം, ഹക്കീം പാലക്കാട്, കമറുദ്ദീന്‍ കെ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.