ടോക്യോ: മാനസിക സമ്മര്‍ദത്തെത്തുടര്‍ന്ന് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഫൈനലിനിടെ പിന്മാറിയ അമേരിക്കയുടെ സിമോണ്‍ ബൈല്‍സ് വ്യാഴാഴ്ച നടക്കാനിരിക്കുന്ന വ്യക്തിഗത ഫൈനലില്‍ നിന്നും പിന്മാറി.

മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് താരത്തിന്റെ പിന്മാറ്റമെന്ന് യു.എസ്.എ ജിംനാസ്റ്റിക്സ് വ്യക്തമാക്കി.

ഇതേസമയം അടുത്തയാഴ്ച നടക്കാനിരിക്കുന്ന നാല് വ്യക്തിഗത ഫൈനലുകളിലും പങ്കെടുക്കുമോ എന്ന കാര്യം ബൈല്‍സ് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.