കൊച്ചി: വനിതകളുടെ വ്യക്തിത്വവും ശക്തിയും വ്യക്തമാക്കുന്ന വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ രാഗ ഏറ്റവും ആധുനികമായ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. സവിശേഷമായ രൂപകല്‍പ്പനയോടെ ഉപയോക്താക്കളുടെ മനസില്‍ സന്തോഷം നിറയ്ക്കുന്നതാണ് ഈ വാച്ച് ശേഖരം. ഫ്ളൂയിഡ് ഷെയ്പിലും ലൈറ്റ് ടോണിലുമുള്ള സ്വരോസ്കി ക്രിസ്റ്റലുകള്‍ അലങ്കരിക്കുന്ന 14 വ്യത്യസ്തമായ രൂപകല്‍പ്പനയിലുള്ള വാച്ചുകളാണ് മൊമന്‍റ്സ് ഓഫ് ജോയ് വാച്ച് ശേഖരത്തിലുള്ളത്.

ആകര്‍ഷകവും സവിശേഷവുമായ വാച്ചുകളാണ് മൊമന്‍റ്സ് ഓഫ് ജോയിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒഴുകി നടക്കുന്നതുപോലെയുള്ള ക്രിസ്റ്റലുകള്‍, തിരിയുന്നതുപോലെയുള്ള ഡിസ്കുകള്‍, കറങ്ങുന്നതുപോലെയുള്ള ബട്ടര്‍ഫ്ളൈ ക്രിസ്റ്റലുകള്‍ എന്നിവയെല്ലാം കൂടിച്ചേരുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവ ഏറെ ആഹ്ലാദം പകര്‍ന്നു നല്കുന്നതായിരിക്കും. എക്സ്ക്ലൂസീവ് സ്വരോസ്കി ക്രിസ്റ്റലുകളും അവയുടെ മികവുമാണ് മറ്റൊരു പ്രത്യേകത. ഈ ശേഖരത്തിനൊപ്പമുള്ള സ്വരോസ്കി സ്റ്റഡഡ് മോതിരങ്ങള്‍ ഉത്സവത്തിന് കൂടുതല്‍ തിളക്കം നല്കും. പുതിയ പ്ലേറ്റിംഗ് നിറമായ ഡീപ് മള്‍ബറി ടൈറ്റന്‍ രാഗ ഇതാദ്യമായി അവതരിപ്പിക്കുകയാണ്.

ആകര്‍ഷകമായ രൂപകല്‍പ്പനകളിലൂടെ ടൈറ്റന്‍ രാഗ സവിശേഷമായ രീതിയില്‍ വനിതകളുമായി സംവദിക്കുകയാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് വാച്ചസ് ആന്‍ഡ് വെയറബിള്‍സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ കല്‍പ്പന രംഗമണി പറഞ്ഞു. ഉപയോക്താക്കളുടെ ചൈതന്യം ഉയര്‍ത്തുന്നതിനും ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ ആഘോഷമാക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രചോദനമാണിത്. സൗന്ദര്യവും ചാരുതയും ഉപയോഗക്ഷമതയും ഒത്തുചേര്‍ന്ന് സന്തോഷനിമിഷങ്ങളാണ് മൊമന്‍റ്സ് ഓഫ് ജോയി സമ്മാനിക്കുന്നത്.

പുതിയ ശേഖരം അവതരിപ്പിക്കുന്നതിനൊപ്പം സാമൂഹികമാധ്യമത്തില്‍ ടൈറ്റന്‍ രാഗ കളേഴ്സ് ഓഫ് ജോയി എന്ന പേരില്‍ വിര്‍ച്വല്‍ ഫാഷന്‍ ഷോ പരമ്പര സംഘടിപ്പിക്കും. നവരാത്രിയോട് അനുബന്ധിച്ച് ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഈ പരമ്പര. മൊമന്‍റ്സ് ഓഫ് ജോയി ശേഖരത്തിലെ വാച്ചുകള്‍ അണിഞ്ഞ് ഉപയോക്താക്കള്‍ക്ക് ഇതില്‍ പങ്കെടുക്കാം. അവരുടെ സ്വന്തം ജീവിതത്തിലെ സന്തോഷത്തിന്‍റെ അവസരങ്ങള്‍ പങ്കുവയ്ക്കാം. സാമൂഹികമാധ്യമത്തില്‍ ഓരോ ദിവസവും പുതിയ നിറവിന്യാസത്തിലായിരിക്കും മൊമന്‍റ്സ് ഓഫ് ജോയി വാച്ചുകള്‍ അവതരിപ്പിക്കുക. ഓരോ ദിവസത്തെയും വിജയിക്ക് രാഗ ഫാഷനിസ്റ്റ ഓഫ് ദ ഡേ എന്ന പട്ടം നല്കും.
 
സ്വന്തമായി വാങ്ങുന്നതിനും സമ്മാനമായി നല്കുന്നതിനും അനുയോജ്യമാണ് ഈ ശേഖരത്തിലെ ഓരോ വാച്ചുകളും. പരമ്പരാഗതവും ആധുനികവുമായ വേഷങ്ങള്‍ക്ക് ചേരുന്ന ആക്സസറിയാണ് ഇവ. 5,495 മുതല്‍ 19,995 രൂപ വരെയാണ് ഈ ശേഖരത്തിലെ വാച്ചുകളുടെ വില. വേള്‍ഡ് ഓഫ് ടൈറ്റന്‍ സ്റ്റോറുകള്‍, ഹീലിയോസ്, മറ്റ് പ്രധാന സ്റ്റോറുകള്‍, ഓണ്‍ലൈന്‍ സ്റ്റോറുകള്‍, അംഗീകൃത ഡീലര്‍മാര്‍ എന്നിവിടങ്ങളിലെല്ലാം ഇവ ലഭ്യമാകും.