ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍‌വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട. 3.26 കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. കസ്‌റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

നവംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്ന് രാജധാനി എക്‌സ്‌പ്രസ് വഴി വന്നയാളില്‍ നിന്നാണ് 3.26 കോടി രൂപയുടെ 6.3 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം കൊണ്ടു വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണം സ്വീകരിച്ചയാളെയും കണ്ടെത്തുകയായിരുന്നു.