ചെന്നൈ: തമിഴ്നാട്ടില്‍ ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷകരുടെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ബുധനാഴ്ച്ച രാവിലെ ആറു മണിയോടെ തമിഴ്നാട് തീരം കടക്കമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രാദേശിക കാലാവസ്ഥാ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് ചെന്നൈയുടെ തെക്ക് ഭാഗത്തായി 740 കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും ചുഴലിക്കാറ്റ് വീശിയടിക്കുക. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ആറ് സംഘങ്ങളെ തമിഴ്നാട്ടിലേക്ക് അയച്ചിരിക്കുകയാണ്. കൂടല്ലൂരിലേക്കും ചിദംബരം ജില്ലയിലേക്കുമാണ് രക്ഷാ സംഘങ്ങളെ അയച്ചത്.
ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുന്ന ന്യൂനമര്‍ദ്ദം പുതുച്ചേരിയിലെ കാരക്കല്ലിനും തമിഴ്നാട്ടിലെ മാമല്ലപുരത്തിനും ഇടയിലാണ് തീരം തൊടുന്നത്. ചുഴലിക്കാറ്റ് തീരം തൊടുമ്ബോള്‍ 90 കിലോമീറ്റര്‍ വരെയാകും കാറ്റിന്റെ വേഗത. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്