സൗഹൃദമത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് മുംബൈയെ കീഴടക്കി എന്നാണ് മാധ്യമപ്രവര്ത്തകന് മാര്‍ക്കസ് മെര്‍ഗുളാനോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിനായി ബ്രസീല്‍ താരം ഫക്കുണ്ടോ പെരേര രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഓസ്ട്രേലിയന്‍ താരം ജോര്‍ദാന്‍ മുറെ ഒരു ഗോള്‍ സ്വന്തമാക്കി. മുംബൈക്കായി ആരാണ് ഗോള്‍ സ്കോര്‍ ചെയ്തതെന്നതില്‍ വ്യക്തതയില്ല.
കഴിഞ്ഞ മത്സരങ്ങളില്‍ ഫസ്റ്റ് ഇലവനില്‍ ഉള്‍പ്പെടാത്ത താരങ്ങള്‍ക്കാണ് ഇരു ടീമുകളും കൂടുതല്‍ അവസരം നല്‍കിയത്. ബ്ലാസ്റ്റേഴ്സിനായി പെരേരയും മുറേയും 45 മിനിട്ട് വീതമാണ് കളിച്ചത്. മുംബൈക്കായി ഒരു വിദേശതാരം മാത്രമാണ് കളത്തിലിറങ്ങിയത്.
അതേസമയം, ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എടികെയോട് പരാജയപ്പെട്ടിരുന്നു. ഫിജി ക്യാപ്റ്റന്‍ റോയ് കൃഷ്ണ നേടിയ ഒരു ഗോളാണ് മത്സരഫലം നിര്‍ണയിച്ചത്. മത്സരത്തിന്‍്റെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മകള്‍ ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാവുകയായിരുന്നു. മുംബൈ സിറ്റി എഫ്സി ആവട്ടെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റിയും പരാജയപ്പെട്ടത്. പെനാല്‍റ്റിയിലൂടെ ക്വെസി അപ്പയ്യ ആണ് നോര്‍ത്ത് ഈസ്റ്റിന്്റെ ഗോള്‍ സ്കോറര്‍.