പൊലീസ് നിയമഭേദഗതി 118 എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടി പാര്‍വതി. പ്രശസ്ത മാധ്യമപ്രവര്ത്തകന് ശശികുമാറിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്തുകൊണ്ടാണ് താരം പ്രതിഷേധം അറിയിച്ചത്.പൊലീസ് നിയമഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും 118 എ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരാണെന്നുമാണ് ശശികുമാറിന്്റെ ട്വീറ്റ്
സിനിമാ താരങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി സ്ത്രീകള്‍ക്കെതിരായ വ്യാപക സൈബര്‍ ബുള്ളിയിങ് പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ 118 എ കൊണ്ടുവന്നത്.ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ്ങിന് ഇരയായ ഒരു വ്യക്തി കൂടിയാണ് പാര്‍വതി. പ്രതിപക്ഷം ഉള്‍പ്പടെ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.