കൊച്ചി: ലോക്ഡൗണ്‍ കാലത്ത് തങ്ങള്‍ അവതരിപ്പിച്ച ഡിജിറ്റല്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ ഏറെ സ്വാഗതം ചെയ്തതായും നിക്ഷേപങ്ങള്‍ വളര്‍ത്താന്‍ സഹായിച്ചതായും യെസ് ബാങ്കിന്റെ റീട്ടെയില്‍ ബാങ്കിങ് വിഭാഗം ആഗോള മേധാവി രാജന്‍ പെന്റല്‍ ചൂണ്ടിക്കാട്ടി. മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള പിന്തുണ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ പേഴ്സണല്‍ ലോണുകളും ഡിജിറ്റല്‍ സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കലുമാണ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഗുണകരമായത്. സ്ഥിര നിക്ഷേപങ്ങളുടെ ഈടിന്‍മേല്‍ സെക്കന്റുകള്‍ക്കുള്ളില്‍ വായ്പ നല്‍കുന്ന പദ്ധതിയും സെല്‍ഫ് സര്‍വീസ് പോര്‍ട്ടലും ഡിജിറ്റല്‍ രംഗത്തെ ഇത്തരത്തിലുള്ള ആദ്യ പദ്ധതികളായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ക്കു ഗുണകരമായ സുരക്ഷിതവും അതേ സമയം ലളിതവുമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതു തുടരുമെന്നും രാജന്‍ പെന്റല്‍ പറഞ്ഞു.