ചെന്നൈ : തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,655 പേര്‍ക്കാണ് കോവിഡ് പുതുതായി സ്ഥിരീരിച്ചത് . 2,010 പേര് രോഗമുക്തി നേടിയപ്പോള്‍ 19 പേര്‍ക്ക് കോവിഡിനെ തുടര്‍ന്ന് ജീവന് നഷ്ടമായി.
തമിഴ്നാട്ടില്‍ ഇതുവരെ 7,69,995 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതില്‍ 7,45,848 പേര് രോഗമുക്തി നേടി . കോവിഡ് ബാധിച്ച് ഇതിനോടകം 11,605 പേര് മരിച്ചതായും നിലവില്‍ 12,542 സജീവ കേസുകള്‍ സംസ്ഥാനത്തുള്ളതായും തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.