പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ഇന്നുമുതല്‍ കൊവിഡ് ചികിത്സയുണ്ടായിരിക്കില്ല. പകരം കോഴഞ്ചേരി ജില്ലാ ആശുപത്രി ഇന്നു മുതല്‍ കൊവിഡ് ആശുപത്രി ആകും. നിലവില്‍ ഗര്‍ഭിണികളായ 11 പേര്‍ മാത്രമാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഉള്ളത്.

നിലവില്‍ജില്ലാ ആശുപത്രിയിലാണ് കൊവിഡ് ഡയാലിസിസ് നടത്തുന്നത്.35 പേര്‍ക്ക് ഐ.സി.യു ബെഡ് ക്രമീകരിച്ചിട്ടുണ്ട്.

ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍:ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, സ്കിന്‍ : തിങ്കള്‍, ബുധന്‍, വെള്ളി.സര്‍ജറി, ഇ.എന്‍.ടി: ചൊവ്വ, വ്യാഴം, ശനി.ഡെന്റല്‍ : ചൊവ്വ, ബുധന്‍, വെള്ളി.
കാര്‍ഡിയോളജി: തിങ്കള്‍, വ്യാഴം ഗൈനക്: ചൊവ്വ, വെള്ളി. ഒപ്താല്‍: തിങ്കള്‍, വ്യാഴം, ശനി.
എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നത്: ജീവിതശൈലീ രോഗ നിര്‍ണയ വിഭാഗം